വാഷിംഗ്ടണ്‍: തനിക്ക് ട്രംപിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. 

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതില്‍ യു എസ് പ്രസിഡന്റ് ഖേദിക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താമായിരുന്നുവെന്ന് വിശ്വസിക്കുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. 

തന്റെ അറ്റോര്‍ണി ജനറലായി മെറിക്ക് ഗാര്‍ലാന്‍ഡിനെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നും ബൈഡന്‍ പറഞ്ഞു.
തെറ്റായിപ്പോയി
 മുന്‍ യുഎസ് അപ്പീല്‍ കോടതി ജഡ്ജിയായ ഗാര്‍ലന്‍ഡ്, ജനുവരി 6 ലെ ക്യാപിറ്റല്‍ കലാപത്തിന് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ സാവകാശമാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ബൈഡന്റെ മകന്‍ ഹണ്ടറിനെ പ്രോസിക്യൂട്ട് ചെയ്യുമ്പോള്‍  വളരെ വേഗത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പകരം മറ്റൊരാളെയാണ് തെരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

വൈറ്റ് ഹൗസില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ ട്രംപിനെതിരെ നടന്ന ദയനീയമായ സംവാദ പ്രകടനത്തിന് ശേഷമാണ് തനിക്ക് തെറ്റ് പറ്റിയതെന്ന് ബൈഡന്‍ വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബൈഡന്‍ തന്റെ പേര് തിരഞ്ഞെടുപ്പില്‍ നിന്ന് നീക്കുകയും പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ നിയമിക്കുകയും ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *