കുവൈറ്റ്: കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരം ജനുവരി 4ആം തിയ്യതി ശനിയാഴ്ചയിലേക്ക് മാറ്റി വെച്ചു. നേരത്തെ വെള്ളിയാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
അതേസമയം സെമി ഫൈനൽ മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം 31 ചൊവ്വാഴ്ച നടക്കുമെന്ന് കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.