വിടുതലൈ 2 വിന് സംഭവിക്കുന്നത്: ഒരാഴ്ചയ്ക്കുള്ളില്‍ വിജയ് സേതുപതി മഞ്ജു ചിത്രം വിജയിച്ചോ?

ചെന്നൈ: വെട്രിമാരന്‍റെ സംവിധാനത്തില്‍ എത്തിയ വിടുതലൈ 2 ഡിസംബര്‍ 20നാണ് തീയറ്ററുകളിൽ എത്തിയത്. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. ആദ്യഭാഗം നിരൂപകപരവും വാണിജ്യപരവുമായ വിജയമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് മികച്ച വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.
 
വിടുതലൈ 2-നൊപ്പം ഹോളിവുഡ് ബിഗ് ബജറ്റ് ആനിമേഷന്‍ ചിത്രം മുഫാസ: ദ ലയൺ കിംഗും പുറത്തിറങ്ങിയിരുന്നു. വിടുതലൈ 2 ഉം മുഫാസയും തമിഴ്‌നാട്ടിൽ മികച്ച ആദ്യ വാരാന്ത്യമാണ് നേടിയത്, ആദ്യ വാരാന്ത്യം വിടുതലെ 2 മികച്ച ലീഡ് നേടി. ഇത് ബോക്സോഫീസ് ട്രാക്കര്‍മാര്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ തുടര്‍ന്നുവന്ന ആദ്യവാരത്തിലെ പ്രവൃത്തി ദിവസങ്ങളിൽ മുഫാസ കളക്ഷനില്‍ മുന്നേറി, വിടുതലെ 2വിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. 

മുഫാസ പ്രവര്‍ത്തി ദിനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ വെട്രിമാരന്‍ ചിത്രത്തിന്‍റെ കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ട്രെൻഡ് അനുസരിച്ച് മുഫാസയുടെ തമിഴ്‌നാട് കളക്ഷൻ അതിന്‍റെ റൺ അവസാനിക്കുമ്പോൾ വിടുതലൈ 2 ന് തുല്യമായേക്കാം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഇതുവരെ ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ മൊത്തം ഏകദേശം 100 രൂപ കളക്ഷൻ നേടി. തമിഴ്‌നാട്ടിൽ 25 കോടി ഗ്രോസ് നേടിയപ്പോൾ വിടുതലൈ 2 ഏകദേശം  35 കോടി നേടിയിട്ടുണ്ട്. തമിഴ്‌നാട് ഒഴികെ എല്ലായിടത്തും വിടുതലൈ 2 വലിയ പ്രകടനം നടത്തിയില്ല. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിച്ചത്. 

ആർഎസ് ഇൻഫോടെയ്ൻമെന്‍റ് നിർമ്മിച്ച വിടുതലൈ സിനിമകള്‍ക്ക് ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരി ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായിരുന്നു വിടുതലൈ. ആർ.വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവ്വഹിക്കുന്നു.

‘വിടുതലൈ 2’ പ്രൊമോഷനിടെ ‘കങ്കുവ’യുടെ പരാജയത്തെക്കുറിച്ച് ചോദ്യം; അവതാരകന്‍റെ വായടപ്പിച്ച് വിജയ് സേതുപതി

വിജയ് സേതുപതി മഞ്ജു കോമ്പോ വര്‍ക്കായോ?: വിടുതലൈ 2 ആദ്യദിനം നേടിയത്

By admin