ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊല കേസില്‍ സി.പി.എമ്മും കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പുണ്ടായതിനാലാണ് പത്ത് പ്രതികളെ വെറുതെവിട്ടതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തിനു ശേഷം സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊല. കേസില്‍ സി.പി.എമ്മും കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പുണ്ടായതിനാലാണ് പത്ത് പ്രതികളെ വെറുതെവിട്ടത്. കേരളാ പോലീസാണ് കേസ് അന്വേഷിച്ചതെങ്കില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.