ഇടുക്കി: കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് മുൻപ്രധാനമന്ത്രി ഡോ .മൻമോഹൻ സിംഗ് ന്റെ നിര്യാണത്തോടുള്ള ആദര സൂചകമായുള്ള പകുതി ദിന അവധി ബാധകം ആക്കിയില്ലന്ന് പരാതി.
 മൻമോഹൻ സിംഗ് ന്റെ നിര്യണതോടാനുബന്ധിച്ചു ആദര സൂചകമായി അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ നടക്കുന്ന ദിവസമായ ഡിസംബർ 28 ശനിയാഴ്ച കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി കേന്ദ്ര ക്യാബിനറ്റ് യോഗം പ്രഖ്യാപിച്ചിരുന്നു.  ഇത് സംബന്ധിച്ചുള്ള പത്രകുറിപ്പും ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.

എന്നാൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് പോസ്റ്റൽ ഡയറക്ടറേറ്റ് ൽ നിന്നും ഉത്തരവ് ലഭിച്ചില്ല എന്ന കാരണം പറഞ്ഞു പകുതി ദിന അവധി ബാധകമാക്കിയില്ല. മറ്റു കേന്ദ്ര സർക്കാർ സ്ഥാപനങ്ങുളും, തപാൽ വകുപ്പിലെ തന്നെ  അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും എല്ലാ ശെനിയാഴാചകളിലും അവധി ആണ്. ഇതും ഉച്ചവരെ ഉള്ള അവധി തപാൽ ഓഫീസുകളിൽ നടപക്കാതെ പോയതിനു കാരണമായി സംശയിക്കുന്നു.

 മുൻപ് 2018 ഇൽ മുൻപ്രധാനമത്രി എ .ബി.വജ്പെയി അന്തരിച്ചപ്പോൾ  പോസ്റ്റ്‌ ഓഫീസുകൾ ഉച്ചവരെ പ്രവർത്തിക്കരുത് എന്നുള്ള കൃത്യമായ ഓർഡർ തപാൽ ഡയറക്ടറേറ്റ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് അനങ്ങാപ്പാറ നയം സ്വീകരിച്ചു രാജ്യത്തെ പോസ്റ്റ്‌ ഓഫീസുകൾ എല്ലാം 28 ആം തിയതി ശനിയാഴ്ച പൂർണമായും പ്രവർത്തിപ്പിച്ചു മുൻപ്രധാനമന്ത്രിയോട് ഉള്ള അനാദരവ് പ്രകടമാക്കിയത്. ഇത് തികച്ചും പ്രതിഷേധാർഹമായ കാര്യമായി വിലയിരുത്തപെടുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *