ബീജിങ്: തെക്കന്‍ ചൈനീസ് നഗരമായ ഷുഹായില്‍ ആളുകളുടെയിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ഫാന്‍ വെയ്ക്യൂ(62) എന്നയാളെയാണ് ഷുഹായ് ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍സ് കോടതി ശിക്ഷിച്ചത്.
ഷുഹായിലെ സ്‌പോര്‍ട്‌സ് സെന്ററിന് സമീപത്ത് വ്യായാമം ചെയ്യുകയായിരുന്നവരുടെയിടയിലേക്കാണ് ഫാന്‍ അതിവേഗത്തില്‍ കാറോടിച്ചുകയറ്റി ആക്രമണം നടത്തിയത്. നവംബര്‍ 11-ന് രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഡിവോഴ്‌സ് സെറ്റില്‍മെന്റുമായി ബന്ധപ്പെട്ടുണ്ടായ രോഷത്തെ തുടര്‍ന്നായിരുന്നു ഫാന്‍ വെയ്ക്യൂ ആക്രമണം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
സംഭവത്തിന് ശേഷം കത്തിയുപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.