കുവൈറ്റ്: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ ക്രിസ്തുമസ് കരോൾ സർവീസ് നടത്തപ്പെട്ടു .
ഇടവക വികാരി പ്രജീഷ് മാത്യു അച്ചന്റെ അധ്യക്ഷതയിൽ കൂടിയ കരോൾ സർവ്വീസിൽ സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. സി.എം ഈപ്പൻ അച്ചൻ ക്രിസ്തുമസ് സന്ദേശം നൽകി.
ഇടവകയുടെ ഗായക സംഘം മനോഹരമായ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഇടവകയുടെ വിവിധ സഘടനകൾ ആയ സഹോദരി സമാജം, യൂത്ത് ഫെല്ലോഷിപ്പ്, സൺഡേസ്കൂൾ വിവിധ കലാപരിപാടികൾക്കു നേതൃത്വം കൊടുത്തു.
ജിജി ജോൺ കൺവീനർ ആയും സോനറ്റ് ജസ്റ്റിൻ, ജേക്കബ് ഷാജി ജോയിൻ കൺവീനേഴ്സ് ആയി പ്രവർത്തിച്ച പരിപാടിയിൽ മൃദുൻ, രാഗിൽ, സിനിമോൾ, ടെൻസി, പ്രിൻസ്, ജോസ്, ഷിജി, ജെമിനി എന്നിവർ അടങ്ങുന്ന കമ്മറ്റി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.