ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഒരുമ്പെട്ടവന്‍’ തീയേറ്ററുകളിലേക്ക്.
സുധീഷ്, ഐ എം വിജയന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗ്ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രം ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തും.
 സുജീഷ് ദക്ഷിണകാശി, ഗോപിനാഥ് പാഞ്ഞാള്‍ എന്നിവര്‍ ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.
കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍, ബേബി കാശ്മീര എന്നിവരാണ് ഗായകര്‍. സെല്‍വ കുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുജീഷ് ദക്ഷിണകാശി നിര്‍മ്മിക്കുന്നു.

 പ്രൊജക്റ്റ് ഡിസൈനര്‍ സുധീര്‍ കുമാര്‍. രാഹുല്‍ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആണ്.

 പ്രൊജക്റ്റ് ഡിസൈനര്‍ സുധീര്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുകേഷ് തൃപ്പൂണിത്തുറ. കല ജീമോന്‍ എന്‍ എം. മേക്കപ്പ് സുധീഷ് വണ്ണപ്പുറം ആണ്. കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, പരസ്യകല മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടര്‍ എ ജി അജിത്കുമാര്‍, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി. അസിസ്റ്റന്റ് ഡയറക്ടര്‍സ്  സുരേന്ദ്രന്‍ കാളിയത്, ജോബിന്‍സ്, ജിഷ്ണു രാധാകൃഷ്ണന്‍, ഗോകുല്‍ പി ആര്‍, ദേവ പ്രയാഗ, പ്രൊഡക്ഷന്‍ മാനേജര്‍ നിധീഷ്,എന്നിവരാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *