വാഷിംഗ്ടണ്‍: ഡിസംബര്‍ 25 ന് തകര്‍ന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം റഷ്യയുടെ വ്യോമ പ്രതിരോധം തകര്‍ത്തതാകാമെന്നതിന്റെ സൂചനകള്‍ കണ്ടതായി യുഎസ്.
വെള്ളിയാഴ്ചയാണ് ആദ്യ സൂചനകള്‍ കണ്ടതെന്ന് വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബിയാണ് അറിയിച്ചത്.
പ്രാഥമിക അന്വേഷണത്തെ കുറ്റപ്പെടുത്തി അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വെള്ളിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് കിര്‍ബിയുടെ പ്രഖ്യാപനം.
38 പേരുടെ മരണത്തിനിടയാക്കിയ അസര്‍ബൈജാന്‍ വിമാനം തകര്‍ത്തതിന് ഉത്തരവാദി റഷ്യയായിരിക്കാമെന്നാണ് അമേരിക്ക പറയുന്നത്. റഷ്യ ഉത്തരവാദിയാകണമെന്ന് യുക്രേനിയന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് ആന്‍ഡ്രി യെര്‍മാകും പറഞ്ഞിരുന്നു.