ഒരു ആണും പെണ്ണും കല്യാണം കഴിയുന്നത് വരെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതായിട്ട് ഉണ്ട്. അതിൽ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇവയാണ്, പഠനം കഴിഞ്ഞ സമയം മുതൽ ആരംഭിക്കും.
ജോലി ഒന്നും ആയില്ലേ ? ഇനി ജോലി കിട്ടിയാലോ ! കല്യാണം ഒന്നും ആയില്ലേ ?
കല്യാണം കഴിയുന്നത് വരെ അവരവരുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പല ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും.
അതുപോലെ തന്നെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പല ആഗ്രഹങ്ങളും നിറവേറ്റുന്നതിന് ആയിരിക്കും പ്രാധാന്യം കൊടുക്കുക.
കാരണം വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ്. അവരുടെ വിദ്യാഭ്യാസം ആയിക്കോട്ടെ, ജോലി ആയിക്കോട്ടെ, എന്തിനേറെ സ്വന്തം ഇഷ്ടപ്രകാരം ഒന്ന് മുടി വെട്ടാൻ പോലും ചിലപ്പോൾ സാധിച്ചെന്ന് വരില്ല.
ഒരു സിനിമയ്ക്ക് പോലും പോകുവാൻ പറ്റിയെന്ന് വരില്ല. സ്വന്തം കല്യാണം വരുമ്പോൾ ചെക്കനും പെണ്ണിനും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാവും എന്നാലും പല സ്ഥലത്തും അത് നടക്കാറില്ല.
അവിടെ കുടുംബത്തിന്റെ വലിയ വലിയ ആഗ്രഹങ്ങൾക്ക് മുൻപിൽ അതെല്ലാം മാറ്റിവയ്‌ക്കേണ്ടി വരുന്നു.
ഹാളിൽ വച്ച് കല്യാണം നടത്തണം എന്നായിരിക്കും ചെക്കനും പെണ്ണിനും ആഗ്രഹം, അപ്പോഴായിരിക്കും പെണ്ണ് വീട്ടുകാർ പറയുക, ഞങ്ങൾക്ക് വീട്ടിൽ വച്ച് നടത്തണം ആദ്യത്തെ കല്യാണം ആണ് എന്നൊക്കെ.
ഒടുക്കം നിവർത്തി ഇല്ലാതെ വീട്ടുകാരുടെ ആഗ്രഹത്തിന് വഴങ്ങി കൊടുക്കുന്നു.
മുകളിൽ പറഞ്ഞത് വരെ നമുക്ക് വേണമെങ്കിൽ അംഗീകരിക്കാം. എന്നാൽ കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഏറ്റവും വലിയ പ്രശ്നം വരുന്നത്. കല്യാണം കഴിഞ്ഞു ഒരു 3 മാസം കഴിയുമ്പോൾ ആദ്യ ചോദ്യം വരും ! 
വിശേഷം വല്ലതും ആയോ ? 
ഈ ചോദ്യമാണ് പിന്നെ നാട്ടുകാരും കുടുംബക്കാരും ഒക്കെ ചോദിക്കുക, അതിന് അവസാനം കാണണം എങ്കിൽ ഒരു കുട്ടി പിറന്നേ പറ്റൂ എന്ന അവസ്ഥയിൽ ആണ്.
ഇന്നത്തെ കാലഘട്ടത്തിലും ഇതിന് ഒരു മാറ്റവും വന്നിട്ടില്ല. ഇനി ഗർഭിണി ആയാലോ അടുത്ത ചോദ്യം തുടങ്ങും. എത്ര മാസമായി, എന്നാണ് ഡെലിവറി… 
ഒന്ന് ചോദിക്കട്ടെ കല്യാണം കഴിച്ചു കഴിഞ്ഞാൽ അത് പിന്നെ അവരുടെ ജീവിതം അല്ലെ ? ആ ജീവിതം എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കുന്നത് ആ രണ്ടു വ്യക്തികൾ അല്ലെ ?
കല്യാണം കഴിഞ്ഞു അവർ ചിലപ്പോൾ സിനിമയ്ക്ക് പോയേക്കാം, പോയില്ലെന്നും വരാം. ചിലപ്പോൾ ടൂർ പോയേക്കാം, പോയില്ലെന്നും വരാം. ബീച്ചിൽ പോയെന്നു വരാം ചിലപ്പോൾ പോയില്ലെന്നും വരാം. അങ്ങനെ പലതും, അതൊക്കെ അവർ രണ്ടുപേരുടെ മാത്രം തീരുമാനങ്ങൾ ആണ്.
കുട്ടികൾ ആദ്യം വര്ഷം വേണോ, 5 വര്ഷം കഴിഞ്ഞു വേണോ, ഇനി അതല്ല കുട്ടികൾ തീരെ വേണ്ട എന്നോ തീരുമാനിക്കാൻ ആ രണ്ടു വ്യക്തികൾ ആണ് തീരുമാനിക്കേണ്ടത്, അല്ലാതെ നാട്ടുകാരുടെയും കുടുംബക്കാരുടെയും ഇഷ്ടത്തിന് ആവരുത് കല്യാണം കഴിഞ്ഞുള്ള ജീവിതം.
അതിൽ ഇടപെടാൻ നമുക്ക് ആർക്കും തന്നെ അധികാരമില്ല. നമ്മുടെ ശല്യം കാരണം ഒടുവിൽ കുട്ടി ഉണ്ടായാൽ അത് ഒരുപക്ഷെ പട്ടിണി കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും. അല്ലെങ്കിൽ ആ കുട്ടിയെ ഏതെങ്കിലും വിധത്തിൽ അപായപ്പെടുത്തി എന്ന് വരാം.
നമ്മൾ അങ്ങനെ ഉള്ള ഒരുപാട് വാർത്തകൾ കണ്ടിട്ടുണ്ട്, ഈ കഴിഞ്ഞ ദിവസം പോലും ഒരു 6 വയസ്സുകാരിയെ സ്വന്തം അമ്മ കൊന്നിട്ടുണ്ട്. അതുകൊണ്ട് അവർക്ക് താല്പര്യമുള്ളപ്പോൾ കുട്ടികളെ ഉണ്ടാക്കട്ടെ. 
അല്ലാതെ കല്യാണം കഴിഞ്ഞു 3 മാസം മുതൽ ചോദ്യങ്ങൾ ആരംഭിക്കുകയല്ല വേണ്ടത്. ചോദ്യങ്ങൾ ഒക്കെ പോട്ടെ, ഇതും കഴിഞ്ഞിട്ട് ചില ടീംസ് ഉണ്ട്, ഒരു വര്ഷം കഴിഞ്ഞും കുട്ടികൾ ആയില്ലെങ്കിൽ തുടങ്ങും പെണ്ണിന് കുട്ടി ഉണ്ടാവാത്ത പ്രശ്നം ഉണ്ട് അല്ലെങ്കിൽ ചെക്കന് പ്രശ്നം ഉണ്ട്, എന്നും പറഞ്ഞുള്ള ഗോസിപ്പുകൾ.  
ഈ 2024 ലും ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന മനസ്സ് ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് സങ്കടം.
കല്യാണം കഴിഞ്ഞവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ, അതിൽ നമ്മൾ എന്തിന് ഇടപെടണം ? കുട്ടികൾ ഉണ്ടാകുമ്പോ അവർ നിങ്ങളെ അറിയിക്കും ഇല്ലെങ്കിൽ അവർക്ക് കുട്ടി ഉണ്ടാകുമ്പോൾ നിങ്ങൾ തനിയെ അറിയും അത് വരെ അവരെ ശല്യം ചെയ്യാതിരിക്കുക.  
കഴിഞ്ഞ ദിവസം  ഒരു വാർത്ത കണ്ടു, കുട്ടികൾ ആയില്ലേ എന്ന് ചോദിച്ചു ബുദ്ധിമുട്ടിച്ച ആളെ കൊന്നത്, അതുകൊണ്ട് സൂക്ഷിച്ചാൽ നിങ്ങളുടെ ജീവന് ഭീഷണി ഉണ്ടാവില്ല, ഇല്ലെങ്കിൽ ന്യൂ ജനറേഷൻ പിള്ളേർ എങ്ങനെ പ്രതികരിക്കും എന്ന്  ആർക്കും പറയുവാൻ കഴിയില്ല…
അവരെ ശല്യം ചെയ്യുന്ന ചോദ്യങ്ങൾ ഇനിയെങ്കിലും ഒഴിവാക്കുക. അവർ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകട്ടെ.  
ഇതിനടിയിൽ ചിലപ്പോൾ കമന്റുകൾ വന്നേക്കാം, പെണ്ണിന്റെയും ചെക്കന്റേയും മാതാപിതാക്കൾക്ക് ആഗ്രഹം കാണില്ലേ, കൊച്ചു മക്കളെ ലാളിക്കാൻ ? അവർക്കും ആഗ്രഹം ഉണ്ടാവില്ലേ, അത് നമ്മൾ വേണ്ടേ സാധിച്ചു കൊടുക്കുവാൻ ? 
ഞാൻ ഒന്ന് ചോദിക്കട്ടെ കല്യാണം കഴിഞ്ഞവരുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും ഇവിടെ പ്രസക്തി ഇല്ലേ ?! നിങ്ങൾ പറ ! 
-ജിതിൻ ഉണ്ണികുളം

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed