കൊച്ചി: അങ്കമാലിയില്‍ തടിലോറിയും കാറ്ററിംഗ് സ്ഥാപനത്തിന്റെ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി അബ്ദുല്‍ മജീദാണ് മരിച്ചത്.
കാറ്ററിംഗ് ഉടമകളായ 19 സ്ത്രീകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പത്തനംതിട്ടയില്‍നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ട്രാവലര്‍ തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അബ്ദുല്‍ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.