ആന്ധ്രപ്രദേശ്: മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ നന്ദ്യാൽ ജില്ലയിലാണ് മധ്യവയസ്‌കരായ ദമ്പതികൾ ആത്മഹത്യ ചെയ്തത്. പ്രാദേശിക ട്രാൻസ്‌ജെൻഡർ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മകൻ സുനിൽ കുമാറുമായുള്ള (24) വഴക്കിനെ തുടർന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയത്.
മൂന്ന് വർഷമായി ട്രാൻസ്‌ജെൻഡറുമായി സുനിൽ കുമാർ പ്രണയത്തിലായിരുന്നുവെന്നും സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമായിരുന്നു മകൻ. തന്റെ പങ്കാളിക്കൊപ്പം ജീവിക്കണമെന്ന ആവശ്യം നിരന്തരം മാതാപിതാക്കളുമായി വഴക്കിലെത്തിച്ചിരുന്നു.
ഈ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സുനിൽ കുമാർ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ട്രാൻസ്‌ജെൻഡറിൽ നിന്നും ഒന്നരലക്ഷം രൂപ സുനിൽ കുമാർ കെപ്പറ്റിയതായും മാതാപിതാക്കളോട് ഈ തുക ആവശ്യപ്പെട്ട് നിരന്തരം ശല്യമുണ്ടാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ട്രാൻസ്‌ജെൻഡർ അംഗങ്ങൾ സുനിൽ കുമാറിന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചതും ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *