ഇടമറ്റം: പുലിക്കുന്നേല്‍ കുടുംബയോഗവും കുടുംബമേളയും ഡിസംബര്‍ 27ന് ഇടമറ്റം ഓശാന മൗണ്ട് ഹാളില്‍ നടക്കും. 27ന് രാവിലെ 9.30ന് പൂവത്തോട് സെന്റ് തോമസ് ദേവാലയത്തില്‍ ഫാ. ചെറിയാന്‍ പുലിക്കുന്നേല്‍ വി. കുര്‍ബാന അര്‍പ്പിക്കും.
10.30ന് രജിസ്‌ട്രേഷന്‍, 11ന് വാര്‍ഷിക പൊതുയോഗം ആരംഭിക്കും. തുടര്‍ന്ന് മരണമടഞ്ഞ കുടുംബാങ്ങളെ അനുസ്മരിക്കും. പൂവത്തോട് സെന്റ് തോമസ് പള്ളി വികാരി ഫാ. ജേക്കബ് പുതിയാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
പ്രസിഡന്റ് അഡ്വ. ജോസ് ടോം അധ്യക്ഷത വഹിക്കും. സെക്രട്ടറി ടോമി ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ ഡോ. ജോര്‍ജ് പി. തോമസ് വാര്‍ഷിക കണക്ക് അവതരിപ്പിക്കും.
തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിതരണവും അനുമോദനവും നടക്കും. ടോം ജേക്കബ് ആലക്കല്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് ക്വിസ് മത്സരം, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.