കറാച്ചി: 2023ല്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച കേസില്‍ അറുപത് പൗരന്മാരെ പാക് സൈനിക കോടതി 2 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചതായി സൈനിക മാധ്യമ വിഭാഗം അറിയിച്ചു. 
ഖാന്റെ ബന്ധുവും വിരമിച്ച രണ്ട് സൈനിക ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദിവസങ്ങള്‍ക്ക് മുമ്പ്, ഇതേ കുറ്റത്തിന് 25 പേര്‍ കൂടി ശിക്ഷിക്കപ്പെട്ടിരുന്നു.

2023 മെയ് മാസത്തില്‍ ഖാന്റെ അറസ്റ്റ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര സമൂഹവും ശിക്ഷ വിധിയില്‍ ആശങ്ക പ്രകടിപ്പിച്ചു. ശിക്ഷാവിധികളില്‍ ‘അഗാധമായ ഉത്കണ്ഠ’ ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസ്താവിച്ചു.

വിമര്‍ശനം
അതേസമയം യുണൈറ്റഡ് കിംഗ്ഡത്തിന്റെ വിദേശകാര്യ ഓഫീസ് സിവിലിയന്മാരെ സൈനിക കോടതികളില്‍ വിചാരണ ചെയ്യുന്നത് ‘സുതാര്യതയും സ്വതന്ത്രമായ സൂക്ഷ്മപരിശോധനയും ഇല്ലാത്തതും ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്’ എന്ന് അഭിപ്രായപ്പെട്ടു.

‘പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരം പാകിസ്ഥാന്‍ ഏറ്റെടുത്തിരിക്കുന്ന ബാധ്യതകളുമായി പൊരുത്തക്കേടാണ്’ എന്ന് യൂറോപ്യന്‍ യൂണിയനും വിമര്‍ശിച്ചു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *