ബംഗളൂരു: കര്‍ണാടകയിലെ ബിജെപി എംഎല്‍എക്ക് നേരെ അജ്ഞാതര്‍ ചീമുട്ട എറിഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ മന്ത്രിയും കര്‍ണാടക ബിജെപി എംഎല്‍എയുമായ മുനിരത്നയാണ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ച ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം.
മുന്‍ പ്രധാനമന്ത്രി അന്തരിച്ച അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ലക്ഷ്മിദേവി നഗര്‍ ഏരിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുനിരത്‌ന
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എംഎല്‍എയ്ക്ക് നേരെ മുട്ട എറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു. പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മുന്‍ മന്ത്രി ആക്രമിക്കപ്പെട്ടത്.