മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ അരങ്ങേറ്റ താരം കോൺസ്റ്റാസിന്റെ തോളിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്കെതിരേ പിഴ ചുമത്തി ഐസിസി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ അടയ്ക്കേണ്ടത്.
ബുംറയുടെ ഒരു ഓവറിൽ 18 റൺസ് അടിച്ചുകൂട്ടിയ കോൺസ്റ്റാസ് 65 പന്തിൽ ആറു ഫോറുകളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്തു. ഇതിനിടെയാണ് കോഹ്ലി പ്രകോപനപരമായി പെരുമാറിയത്.
ഒരു ഓവർ പൂർത്തിയായതിനു ശേഷം ഇരുവരും നടന്നുപോകുന്നതിനിടെ കോഹ്ലി അനാവശ്യമായി കോൺസ്റ്റാസിന്റെ തോളിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതോടെ സഹ ഓപ്പണർ ഉസ്മാൻ ഖവാജ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.