അസര്‍ബൈജാന്‍: കസാക്കിസ്ഥാനില്‍ റഷ്യയിലേക്കുള്ള ഒരു പാസഞ്ചര്‍ ജെറ്റ് തകര്‍ന്ന് 38 പേര്‍ മരിച്ചതിന് പിന്നില്‍ റഷ്യയുടെ ആക്രമണമെന്ന് ആരോപണം.
ഉക്രെയ്നുമായി യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഡ്രോണ്‍ ആണെന്ന് കരുതി വിമാനം റഷ്യ വെടിവെച്ചിട്ടതാകാനാണ് സാധ്യതയെന്നാണ് ഉക്രെയ്ന്‍ ഉദ്യോഗസ്ഥരും വ്യോമയാന വിദഗ്ധരും പറയുന്നത്.
അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പറക്കുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കഴിഞ്ഞ ആഴ്ചകളില്‍ മോസ്‌കോയുടെ വ്യോമ പ്രതിരോധം ഉക്രേനിയന്‍ ഡ്രോണുകള്‍ക്കെതിരെ പോരാടിയ പ്രദേശത്തിന് മുകളിലൂടെ വഴിതിരിച്ചുവിട്ടതാണ് അബദ്ധം പിണയാന്‍ കാരണമെന്ന് കരുതുന്നു.
റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍
62 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും ഉണ്ടായിരുന്ന വിമാനം പടിഞ്ഞാറന്‍ കസാക്കിസ്ഥാനിലെ അക്തൌവിന് സമീപം കാസ്പിയന്‍ കടലിന് മുകളിലൂടെ കിഴക്കോട്ട് തിരിഞ്ഞ് പറന്ന ശേഷം തകര്‍ന്നുവീഴുകയായിരുന്നു. 29 യാത്രക്കാരാണ് രക്ഷപ്പെട്ടത്.
ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ശത്രുരാജ്യത്തിന്റെ ഡ്രോണ്‍
തകര്‍ന്നുവീണ വിമാനത്തില്‍ വെടിയുണ്ടകളുടേതിന് സമാനമായ പാടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. യുക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത് തകര്‍ത്തതാകാമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അക്തുവില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.