ഡല്‍ഹി: മഹിളാ സമ്മാന്‍ യോജന, സഞ്ജീവനി യോജന തുടങ്ങിയ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ചിലര്‍ വിരണ്ടിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യാജ കേസില്‍ ഉടന്‍ അറസ്റ്റിലാകുമെന്നും അവകാശപ്പെട്ട് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍.
എഎപിയുടെ ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ എഎപി നേതാക്കളുടെ വസതികളില്‍ ഉടന്‍ റെയ്ഡ് നടക്കുമെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു
പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളെ തടയാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടാന്‍ മുന്‍ മുഖ്യമന്ത്രി ഉച്ചയ്ക്ക് 12 മണിക്ക് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും അറിഞ്ഞ് ചിലര്‍ വലഞ്ഞിരിക്കുകയാണെന്ന് ബിജെപിയെ ചൂണ്ടി കെജ്രിവാള്‍ പറഞ്ഞു
അടുത്ത ദിവസങ്ങളില്‍ കെട്ടിച്ചമച്ച കേസില്‍ അതിഷിയെ അറസ്റ്റ് ചെയ്യാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിനുമുമ്പ് മുതിര്‍ന്ന എഎപി നേതാക്കളുടെ വസതിയില്‍ റെയ്ഡ് നടത്തും.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ട് എഎപി നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു
സംസ്ഥാനത്ത് ബിജെപിയെ അധികാരം നിലനിര്‍ത്താന്‍ സഹായിച്ച മഹാരാഷ്ട്രയിലെ ലാഡ്ലി ബെഹ്ന യോജനയുടെ മാതൃകയില്‍ മഹിളാ സമ്മാന് യോജനയ്ക്ക് കീഴില്‍, അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
എഎപി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ തുക 2100 രൂപയായി ഉയര്‍ത്തുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.