കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 ആം വയസ്സില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ മുതല്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എംടി. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഇവിടെ അഡ്മിറ്റാക്കിയതെന്ന് അടുത്ത സുഹൃത്തായ എംഎന്‍ കാരശ്ശേരി പറഞ്ഞിരുന്നു
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ നേരത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു
അദ്ദേഹത്തിന്റെ 9 കഥകള്‍ ചേര്‍ന്ന ആന്തോളജി ചിത്രം അടുത്തിടെയാണ് ഒടിടിയിലൂടെ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ മമ്മൂട്ടി അടക്കമുള്ള മലയാള സിനിമയിലെ വമ്പന്‍ താരനിര ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
1993 ജൂലൈ 15 ന് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എംടിയുടെ ജനനം.
ദി ന്യൂ യോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥ മത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം ലഭിച്ചു
23ാം വയസ്സിലായിരുന്നു എംടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
പാതിരാവും പകല്‍വെളിച്ചവും, നാലുകെട്ട്, അറബിപ്പൊന്ന് (എന്‍. പി. മുഹമ്മദിനൊപ്പം) , അസുരവിത്ത് , മഞ്ഞ് ,കാലം, വിലാപയാത്ര, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.
മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എംടിയുടെ പല നോവലുകളും. എംടിയുടെ ഏറ്റവും മികച്ച കഥ രണ്ടാമൂഴം ആണ്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ
മക്കള്‍ സിതാര, അശ്വതി.
ഏകദേശം 54 സിനിമക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്. മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്, ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് ലഭിച്ചത്.
1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എംടി ചലച്ചിത്ര ലോകത്തേക്ക് കടന്നത്. എംടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.