സൂറത്ത്: ഗുജറാത്തില്‍ വ്യാജഡോക്ടര്‍മാര്‍ പിടിയില്‍. നഗരത്തിലെ വ്യാജ ഡോക്ടര്‍മാരെ തടയുന്നതിന്റെ ഭാഗമായാണ് ഇവരുടെ അറസ്റ്റ്.
പ്രതികളില്‍ ഒരാളായ ലളിത കൃപാ ശങ്കര്‍ സിംഗ് എന്ന സ്ത്രീ പന്ത്രണ്ടാം ക്ലാസ് വരെയും പ്രയാഗ രാമചന്ദ്ര പ്രസാദ് എന്നയാള്‍ പത്താം ക്ലാസ് വരെയും മാത്രമേ പഠിച്ചിരുന്നുള്ളൂ.
ഇരുവരും ഒരു ക്ലിനിക്ക് നടത്തുകയും രോഗികള്‍ക്ക് അലോപ്പതി മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നതായി ഡിസിപി വിജയ് സിംഗ് ഗുര്‍ജാര്‍ പറയുന്നു.
അന്വേഷണത്തില്‍ ഇവരുടെ പക്കല്‍ സാധുവായ മെഡിക്കല്‍ ബിരുദങ്ങളോ സര്‍ട്ടിഫിക്കറ്റുകളോ ഒന്നും കണ്ടെത്തിയില്ല.
കൂടുതല്‍ പരിശോധനയില്‍ ക്ലിനിക്കില്‍ നിന്ന് മരുന്നുകളും മറ്റ് രേഖകളും പിടിച്ചെടുത്തു.