ഉദയംപേരൂര്‍: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍നിന്ന് വീണു മരിച്ചു. വലിയ കുളത്തിന് സമീപം മടലം പറമ്പില്‍ തിലകനാ(65)ണ് മരിച്ചത്.
ചൊവ്വാഴ്ച പതിനെട്ടാം വാര്‍ഡിലെ വീട്ടുപറമ്പിലെ തെങ്ങില്‍ കയറുന്നതിനിടയാണ് അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കുമാരി. മക്കള്‍: അജിത, രമ്യ. മരുമക്കള്‍: സുരേഷ്, രാജേഷ്.