ലണ്ടന്‍: പാശ്ചാത്യ മാധ്യമങ്ങളില്‍ ഒരുകാലത്ത് ‘ഡെസേര്‍ട്ട് റോസ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിറിയയുടെ മുന്‍ പ്രഥമ വനിത അസ്മ അല്‍ അസദ് വിവാഹമോചന കേസ് നല്‍കിയിരിക്കുകയാണ്.
അസ്മ ഇപ്പോള്‍ റഷ്യ വിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ അവകാശപ്പെടുന്നത്. സിറിയയില്‍ നിന്നും രലായനം ചെയ്ത പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും ഇപ്പോള്‍ റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്
അസ്മ ഇപ്പോള്‍ തന്റെ ജന്മനാടായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അസ്മ അസദിന് ബ്രിട്ടന്‍ അഭയം നല്‍കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
അസ്മ അസദിന് ക്യാന്‍സര്‍
രക്താര്‍ബുദ രോഗിയായ അസ്മക്ക് മോസ്‌കോയില്‍ വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ 49 കാരി റഷ്യ വിടാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആരോഗ്യപരമായ കാരണങ്ങളാല്‍ മാത്രം റഷ്യ വിടാന്‍ കഴിയാത്തതിനാല്‍ 26 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് വിവാഹമോചനം നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ എട്ടിന് സിറിയന്‍ വിമതര്‍ തലസ്ഥാനം പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് ദമ്പതികള്‍ ഡമാസ്‌കസില്‍ നിന്ന് രക്ഷപ്പെട്ട് റഷ്യയില്‍ അഭയം തേടിയത്.
അസ്മയ്ക്ക് ബ്രിട്ടന്‍ അഭയം നല്‍കില്ല
ബ്രിട്ടീഷ് പൗരനാണെങ്കിലും അസ്മയ്ക്കെതിരെ യുകെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം യുകെയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് യുകെ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഉപരോധം കാരണം അസ്മയെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
അസ്മയെ ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുവദിക്കരുതെന്ന് കണ്‍സര്‍വേറ്റീവ് എംപി റോബര്‍ട്ട് ജെന്റിക്ക് മുന്നറിയിപ്പ് നല്‍കി.
ആധുനിക കാലത്തെ ഏറ്റവും മോശമായ ചില ക്രൂരതകള്‍ക്ക് അസദ് കുടുംബമാണ് ഉത്തരവാദികള്‍. ബ്രിട്ടനില്‍ ആഡംബര ജീവിതം നയിക്കാന്‍ ഭാര്യ മടങ്ങിയെത്തിയാല്‍ അത് അസദിന്റെ ലക്ഷക്കണക്കിന് ഇരകള്‍ക്ക് അപമാനമാകും
മോസ്‌കോയില്‍ അസ്മയുടെ ജീവിതം സ്വര്‍ണ്ണം പൂശിയ കൂട്ടിലാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ സ്റ്റാനിസ്ലാവ് ബെല്‍ക്കോവ്‌സ്‌കി മുന്നറിയിപ്പ് നല്‍കി.
അവിടെയുള്ള ജീവിതം അസ്മ അസദിന് തൃപ്തികരമല്ല. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അസ്മ ബ്രിട്ടനില്‍ അഭയം തേടാന്‍ ശ്രമിക്കുന്നുവെന്ന തുര്‍ക്കി മാധ്യമങ്ങളുടെ അവകാശവാദം ക്രെംലിന്‍ നിഷേധിച്ചു.
ഹാര്‍ലി സ്ട്രീറ്റില്‍ ജോലി ചെയ്തിരുന്ന സിറിയന്‍ കാര്‍ഡിയോളജിസ്റ്റായ ഫവാസ് അഖ്രാസിനും നയതന്ത്രജ്ഞയായ സഹറിനും 1975ലാണ് അസ്മ ജനിച്ചത്
മാതാപിതാക്കളുടെ യാഥാസ്ഥിതിക മുസ്ലീം പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, അസ്മ പഠിച്ചത് മെരിലിബോണിലെ സെക്കുലര്‍ ക്യൂന്‍സ് കോളേജിലാണ്. സുഹൃത്തുക്കള്‍ എമ്മയെന്നാണ് എസ്മയെ വിളിച്ചിരുന്നത്.