ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖര(37)നാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.
ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേര്‍ ചേര്‍ന്നു സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി കോട്ടൂര്‍പുരം പൊലീസ് പറഞ്ഞു. കോട്ടൂര്‍പുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, വിദ്യാര്‍ഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നടുക്കുന്ന ദാരുണമായ സംഭവമാണ് നടന്നതെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അണ്ണാ സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 
ക്യാംപസില്‍ സുരക്ഷാ ജീവനക്കാരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും അനിഷ്ട സംഭവം ഉണ്ടായി. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ക്യാംപസില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. 
അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്.രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കൊപ്പം നില്‍കുമ്പോള്‍ അപരിചിതനായ ഒരാള്‍ അടുത്ത് എത്തി. പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മര്‍ദിക്കാന്‍ തുടങ്ങി. ഭയന്ന യുവാവ് പെണ്‍കുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
പെണ്‍കുട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും അക്രമി പിന്മാറിയില്ല. പീഡനവിവരം കോളജില്‍ അറിയിച്ചതിനു പിന്നാലെ പെണ്‍കുട്ടി കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത്, ക്യാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ തുടങ്ങി 20ലേറെ പേരുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഡിഎംകെ സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന നില തകര്‍ന്നതിന്റെ തെളിവാണ് സംഭവം എന്ന് എഐഎഡിഎംകെയുംബിജെപിയും ആരോപിച്ചു. ക്യാംപസില്‍ എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *