ടെല്‍ അവീവ്: 2023 ഒക്ടോബറില്‍ ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ തങ്ങളുടെ ആക്രമണം ശക്തമാക്കി.
നെതന്യാഹുവിന്റെ ഗാസയിലെ ആക്രമണങ്ങള്‍ക്ക് മറുപടിയായി മറുവശത്ത് ഹിസ്ബുള്ള വടക്കന്‍ ഇസ്രായേലിലും ആക്രമണം ആരംഭിച്ചു. ഇപ്പോള്‍ യെമനിലെ ഹൂതി വിമതര്‍ ചെങ്കടലിലും ശക്തമായ ആക്രമണം നടത്തുകയാണ്.

സെപ്റ്റംബറിലെ പേജര്‍ ആക്രമണത്തിന് ശേഷം ലെബനനിലെ ഹിസ്ബുള്ളയെ ദുര്‍ബലപ്പെടുത്താനും വടക്കന്‍ ഇസ്രായേലില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും ഇസ്രായേലിന് കഴിഞ്ഞിരുന്നു. എന്നാല്‍ യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിന് വെല്ലുവിളി ഉയര്‍ത്തുന്നത് തുടരുകയാണ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൂതികള്‍ കടലില്‍ ഇസ്രായേല്‍, അമേരിക്ക ബന്ധമുള്ള കപ്പലുകളില്‍ മാത്രമല്ല ടെല്‍ അവീവ് നഗരത്തിലും ശക്തമായ ആക്രമണം നടത്തുകയാണ്.
ഹൂതി വിമതരുടെ മിസൈലുകള്‍ ഏകദേശം 2000 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിക്കുന്നത് ടെല്‍ അവീവില്‍ ഭീതി പരത്തിയിരിക്കുന്നു. ഈ മിസൈലുകള്‍ മാരകമായത് മാത്രമല്ല, വന്‍ നാശം വരുത്തുകയും ചെയ്യും. 
ഹൂതികളുടെ ആക്രമണത്തിന് മറുപടിയായി ഇസ്രായേലും അമേരിക്കയും യെമനില്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, ഇന്നുവരെ കാര്യമായ വിജയമൊന്നും അവര്‍ നേടിയിട്ടില്ല. 

ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂത്തി ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കിയതായി പ്രഖ്യാപിച്ചു. അബ്ദുള്‍-മാലിക് അല്‍-ഹൂത്തി നിലവിലെ സാഹചര്യത്തെ സജീവമായ യുദ്ധവുമായി താരതമ്യം ചെയ്തതായി യെമനിലെ സബ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യെമനിലെ ഹൂതി വിമതരാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍ ഹൂതികളെ ലക്ഷ്യം വയ്ക്കുന്നതിന് പകരം ഇറാനെ നേരിട്ട് ആക്രമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ ഉപദേശം

ഹൂതികള്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന മിസൈലുകള്‍ അത്യാധുനിക സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്നവയാണ്.

 ഈ മിസൈലുകളുടെ പ്രധാന ഹൈലൈറ്റ് വിപുലീകൃത ഇന്ധന ശേഷിയാണ്, ഇത് കൂടുതല്‍ സമയത്തേക്ക് വായുവിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്നു.
ഇത് തടസ്സപ്പെടുത്തുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. ഇസ്രായേലിന്റെ അരോ മിസൈല്‍ ഡിഫന്‍സ് സിസ്റ്റത്തിന് പോലും ഈ മിസൈലുകളെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed