തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി.എന്‍ജിനീയറുടെ ഓഫീസിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ പാമ്പിനെ അടിച്ചു കൊന്നത്.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് സംഭവം. ജീവനക്കാര്‍ പാമ്പിനെ തല്ലിക്കൊന്നു എന്നാണ് വിവരം. പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.