കോട്ടയം: പോപ്‌കോണിനു ജി.എസ്.ടി. വര്‍ധിപ്പിച്ചതിനു പിന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ എയറില്‍ കയറ്റി ട്രോളന്മാര്‍. ഉപ്പും മസാലയും ചേര്‍ത്ത, പാക്കുചെയ്യാത്ത പോപ്‌കോണിന് അഞ്ചു ശതമാനവും മുന്‍കൂട്ടി പാക്കുചെയ്ത പോപ്‌കോണിന് 12 ശതമാനവും കാരാമല്‍ പോപ്‌കോണിന് 18 ശതമാനവുമാണു ജി.എസ്.ടി. വര്‍ധന.
കാരമല്‍ പോപ്‌കോണ്‍ മധുരമുള്ളതായതിനാല്‍ ഇത് പഞ്ചസാര മിഠായി ഗണത്തിലാണ് ഉള്‍പ്പെടുത്തുക. അതിനാലാണു മറ്റു രണ്ടിനെക്കാള്‍ ജി.എസ്.ടി. കൂടുന്നതെന്നു നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
വര്‍ധനവ് വന്നതോടെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെയാണ് അതിരൂക്ഷമായ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഓരോ ട്രോളുകള്‍ക്കും വന്‍ സ്വീകര്യതയാണ് ലഭിക്കുന്നത്. ഒരു മില്യണ്‍ കടന്നു മുന്നേറുന്ന ട്രോള്‍ പോസ്റ്റുകളും നിരവധി.
സിനിമയ്ക്കും പാര്‍ക്കിലും ഒക്കെ പോകുമ്പോള്‍ പോയാല്‍ പോപ്‌കോണ്‍ വാങ്ങുന്നവരാണ് അധികം പേരും. നികുതി വര്‍ധനവു വരുന്നതോടെ പോപ്‌കോണിന്റെ വില കുതിച്ചുയരും. ഇപ്പോള്‍ തന്നെ സിനിമാ തീയറ്റുറുകളും മാളകുമെല്ലാം പോപ്‌കോണിന് അധിക വിലയാണ് ഈടാക്കുന്നത്.
അധിക നികുതി വര്‍ധന കൂടി വരുന്നതോടെ പോപ്‌കോണിന്റെ വിലയും കുതിച്ചുയരും. ഇതു വലിയൊരു വിഭാഗത്തെ ബാധിക്കും. മൂന്നു തരത്തിലുള്ള നികുതി ഘടനയാണ് പോപ്‌കോണിന് നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം ഉണ്ടായത്.
പോപ്‌കോണിന്റെ നികുതി ഘടന പരിഷ്‌കരിക്കാനുള്ള നിര്‍ദേശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ്. ഇതോടൊപ്പം നിര്‍മലയഒടെ മുന്‍കാല നിലപാടുകളും ഇതിനോടകം ചര്‍ച്ചയാകുന്നുണ്ട്.
ജി.എസ്.ടി. കാരണം ജനങ്ങള്‍ക്കു ജീവിക്കാനാകുന്നില്ലെന്നതാണ് പല ട്രോളുകളുടേയും ഉള്ളടക്കം. യൂസ്ഡ് കാറുകള്‍ക്കുള്ള നികുതി 18 ശതമാനമായി വര്‍ധിപ്പിച്ചതും രൂപയുടെ മൂല്യം തായേ്ക്കു പോയതുമെല്ലാം കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.