സാബുവിൻ്റെ മരണം: കട്ടപ്പന സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

കൊച്ചി: കട്ടപ്പനയിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കെതിരെയാണ് ചുമത്തിയത്. മൂവരെയും ഇന്ന് സഹകരണ സൊസൈറ്റിയിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു. 

സാബു തോമസിൻറെ  ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസിൽ ആരോപണ വിധേയർക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തയ്യാറായിരുന്നില്ല. കേസിൽ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചിരുന്നു. സൊസൈറ്റിയിലെ സിസിടിവിയും, സാബുവിൻറെ മൊബൈൽ ഫോണും മൊഴികളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം. 

By admin