വൈറലായി മാറിയ രാജസ്ഥാനിലെ അഞ്ചാംക്‌ളാസ്സുകാരി ആദിവാസി ബാലിക സുശീല മീണയെ സഞ്ജുസാംസൻ നായകനായ രാജസ്ഥാൻ റോയൽസ് അവരുടെ ക്യാമ്പിൽ പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നു.

സഹീർ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെൺകുട്ടിയുടെ വിഡിയോ  സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിന്നു. ഇതോടെയാണ്   സുശീല മീണ എന്ന ആദിവാസി ബാലികശ്രദ്ധനേടിയത്.

 
ഐ പി എൽ സീസൺ അല്ലാത്തസമയത്തും ടീം കോച്ചുകൾ കുട്ടിക്ക് സ്ഥിരപരിശീലനവും മറ്റു സഹായങ്ങളും നല്കുന്നതായിരിക്കു മെന്നും കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

സ്‌കൂൾ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിയുന്നതാണ് വിഡിയോയിലുള്ളത്.

 
‘സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷൻ താങ്കളുടെ ബോളിങ് ആക്ഷനെ ഓർമിപ്പിക്കുന്നു. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?’ സഹീർ ഖാനെ ടാഗ് ചെയ്ത് സച്ചിൻ കുറിച്ചത് .

Smooth, effortless, and lovely to watch! Sushila Meena’s bowling action has shades of you, @ImZaheer. Do you see it too? pic.twitter.com/yzfhntwXux
— Sachin Tendulkar (@sachin_rt) December 20, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *