കൊല്ലം: ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് ഹോട്ടല്‍ ഉടമയും കൂട്ടരും മര്‍ദിച്ചെന്ന് പരാതി. കൊല്ലം ബീച്ച് റോഡിലെ ഡോണള്‍ഡക്ക് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ടൈറ്റസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു.
മങ്ങാട് സ്വദേശി ജയ സാബുവാണ് പരാതി നല്‍കിയത്. ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് ഉടമയെ അറിയിക്കുകയും തുടര്‍ന്ന് ഭക്ഷണത്തിന്റെ ഫോട്ടോ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവര്‍ മര്‍ദിച്ചെന്നാരോപിച്ച് റസ്റ്റോറന്റ് ഉടമയും പരാതി നല്‍കി.