തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടയില്‍ തലകീഴായി വീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ കുന്നത്തുകാലില്‍ വച്ചാണ് സംഭവം. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ലീല. ഓട നിര്‍മാണത്തിനായി റോഡില്‍ കല്ലിട്ടിട്ടുണ്ടായിരുന്നു. നടക്കുന്നതിനിടെ ഈ കല്ലില്‍ കാല്‍ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ലീലയെ കുഴിയില്‍ നിന്ന് പുറത്തെടുത്തത്.