അഫ്ഗാനിസ്ഥാൻ താലിബാനിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസവിഷയത്തിലും കടുത്ത മതനിയമങ്ങൾ ജനങ്ങൾ ക്കുമേൽ  അടിച്ചേൽപ്പിക്കുന്നതിലും തർക്കം മൂർച്ഛിക്കുകയാണ്.

താലിബാനിൽ രണ്ട് അധികാരകേന്ദ്രങ്ങളാണ് നിലവിൽ പ്രവ ർത്തിക്കുന്നത്. കാബൂൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിറാ ജുദ്ദീൻ ഹഖാനിയുടെ  നേതൃത്വവും കന്ദഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന താലിബാന്റെ ഏറ്റവും ഉന്നതനായ നേതാവ് മുല്ല ഹിബത്തുല്ല അഖുന്ദസ്‌ദ നയിക്കുന്ന ഗ്രൂപ്പുമാണ് അവ.

സിറാജുദീൻ ഹഖാനി താലിബാൻ ഗ്രൂപ്പിൽപ്പെട്ട ആളല്ല. മുസ്ലിം ബ്രദർഹുഡ് വഴി താലിബാനുമായി ചേർന്നതാണ്. കാബൂൾ ആണ് അദ്ദേഹത്തിൻ്റെ മുൻപും ഇപ്പോഴുമുള്ള പ്രവർത്തനമണ്ഡലം. എന്നാൽ താലിബാൻ നേതാക്കൾ ഭൂരിഭാഗവും കന്ദഹാർ കേന്ദ്ര മായാണ് പ്രവർത്തിക്കുന്നത്.

മുല്ല ഹിബത്തുല്ല അഖുന്ദസ്‌ദ, കന്ദഹാറിലിരുന്നുകൊണ്ടാണ് ഭരണനിർവ്വഹണം നടത്തുന്നത്. തനിക്കിഷ്ടമുള്ള ആളുകളെ സുരക്ഷാചുമതലയിൽ നിയമിക്കുകയും അധികാരികളെ ഭരണസിരാകേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കുകയും തന്നെ അനുകൂ ലിക്കുന്നവർക്ക് മന്ത്രിസഭയിൽ പ്രധാനപദവികൾ നൽകുകയും ചെയ്യുന്ന കാര്യങ്ങളിൽ അദ്ദേഹം തുടക്കം മുതൽ ശ്രദ്ധിക്കുന്ന വ്യക്തിയാണ്.

ഇക്കാര്യങ്ങളിലൊക്കെ ഹഖാനി വിഭാഗത്തിന് വിയോജിപ്പുണ്ട്. കന്ദഹാർ നേതാക്കൾ കാബൂൾ ഭരണം കയ്യാളുന്ന രീതി അവർ എതിർക്കുകയാണ്. സ്ത്രീകളുടെ,വിദ്യാഭ്യാസം, പാശ്ചാത്യരാ ജ്യങ്ങളുമായുള്ള ബന്ധം,പാക്കിസ്ഥാനുമായുള്ള അയൽബന്ധം ഇതിലെല്ലാം തുറന്ന ചർച്ചകളും സമീപനങ്ങളും വേണമെന്ന പക്ഷക്കാരാണ് ഹഖാനി ഗ്രൂപ്പ്.
അമേരിക്ക ഒരു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്ന കുറ്റ വാളിയുടെ പൊടുന്നനെയുള്ള മാറ്റം അമേരി ക്കയെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അമേരിക്കൻ പത്രപ്രവർത്തകന് ഹഖാനിക്കൊപ്പം ഒരു ദിവസം ചിലവിട്ട് അദ്ദേഹ ത്തെപ്പറ്റി ബൃഹത്തായ ഒരു ലേഖനം തന്നെ തയ്യറാക്കാൻ അവസരം നൽകപ്പെട്ടു.

സ്ത്രീകൾക്ക് യൂണിവേഴ്സിറ്റി തലത്തി ൽവരെ വിദ്യാഭ്യാസം നൽകണമെന്ന പക്ഷക്കാരനായി ഹഖാനി മാറപ്പെട്ടത് പരസ്യമായ ഒരു വേദിയിൽ വച്ചാണ്.

കാബൂളിലെ ഒരു മസ്ജിദിൽ നടന്ന ചടങ്ങിൽ സിറാജുദീൻ ഹഖാ നിയും താലിബാൻ തലവൻ മുല്ല ഹിബത്തുല്ല അഖുന്ദസ്‌ദയുടെ അടുത്ത അനുയായിയും അഫ്ഗാനിസ്ഥാനിലെ ഉന്നതവിദ്യാ ഭ്യാസ മന്ത്രിയുമായ  മുഹമ്മദ് നദീമും പരസ്യമായി നടത്തിയ കടുത്ത വിമർശനങ്ങൾ വാർത്താമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.
ഇടുങ്ങിയ മനസ്ഥിതിയാണ് വിദ്യാഭ്യാസവിഷയത്തിൽ പലർക്കുമെന്ന് ഹഖാനി തുറന്നുപറയുകയുണ്ടായി. അഫ്‌ഗാനിസ്ഥാനിൽ സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് ഹഖാനി മുഹമ്മദ് നദീമിനെ തിരെ ഒളിപ്രയോഗം നടത്തിയത്.

ഈ പരിപാടിയിൽ താലിബാൻ വിരോധികളെ കണക്കറ്റു പ്രഹരി ക്കാൻ മുഹമ്മദ് നദീമും മറന്നില്ല. അവരെ അല്ലാഹുവിന്റെയും ഇസ്ലാമിന്റെയും ശത്രുക്കൾ എന്നും കാഫിറുകൾ എന്നും ഇവർക്ക് മുല്ല  യും ഇസ്ലാം പണ്ഡിതരും തക്കതായ ശിക്ഷ നൽകുമെന്നും ഹഖാനിയെ വേദിയിലിരുത്തി മന്ത്രി മുന്ന റിയിപ്പ് നൽകി.

കന്ദഹാറിൽ താലിബാൻ നേതാക്കളും ഹഖാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിലെ ചർച്ചകൾ പരാജയ പ്പെട്ടതിനുശേഷമായിരുന്നു ഇരുവരും തുറന്ന പോരിലേക്ക് നീങ്ങിയത്. സിറാജുദീൻ ഹഖാനി അഫ്ഘാനി സ്ഥാനിലെ പ്രസിദ്ധമായ കുടുംബത്തിൽ  നിന്നുള്ള അംഗമാണ്. പിതാവ് ജലാലുദ്ദീൻ ഹഖാനിക്ക് താലിബാൻ നേതൃത്വത്തിൽ നല്ല പിടിപാടായിരുന്നു.

ഹഖാനിയുടെ നേതൃത്വം സ്ത്രീ സ്വാതന്ത്ര്യം ,വിദ്യാഭ്യാസം മുത ലായ പരിഷ്കരണത്തിന്റെ വക്താക്കളായി മാറിയതിനാൽ സുര ക്ഷാ ഭീഷണിയും അവർക്ക് കൂടുതലാണ്. അമ്മാവനായ ഖലീൽ ഹഖാനിയുടെ കൊലപാതകം ഒരു മുന്നറിയിപ്പാണ്.. അത് ചെയ്തത് ഐ എസ് ഐ  എസ് കെ  ഗ്രൂപ്പാണെങ്കിലും.

ശരിയത്ത് നിയമത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും മുല്ല   നേതൃത്വം തയ്യാറല്ല എന്നതുതന്നെ ഈ അസ്വാരസ്യം വരും നാളുകളും കൂടുതൽ തലങ്ങളിലേക്ക് വ്യാപി ക്കാനിടയുണ്ട് എന്നതിന്റെ സൂചനകൂടിയാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *