സൂറത്ത്: ഗുജറാത്തിൽ ദാദർ-പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി. സൂറത്തിലെ കിം സ്റ്റേഷന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എൻജിന് തൊട്ടപ്പറത്തുള്ള കോച്ചാണ് പാളംതെറ്റിയത്. യാത്രക്കാർ ഇല്ലാത്ത കോച്ചായതിനാൽ ആർക്കും പരിക്കില്ല.
അപകടത്തിനെ തുടർന്ന് കുറച്ചുനേരത്തേയ്ക്ക് തടസപ്പെട്ട പാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.