പാലക്കാട്: നൂറണിയിൽ പ്രവർത്തിച്ചുവരുന്ന കൺസ്യൂമർഫെഡ് ഗോഡൗൺ സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ സമരം ആരംഭിച്ചു
പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ സമരത്തെ അഭിവാദ്യം ചെയ്തു. തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് കൺസ്യൂമർഫെഡ് പിന്തിരിയണമെന്നും ഗോഡൗൺ മാറ്റി സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും സമരത്തോടൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മുരളീധരൻ സമരം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നേതാവ് അനിൽ കെ ബാലൻ, എസ്.ടി.യു നേതാവ് എം എം ഹമീദ്, വെൽഫെയർ പാർട്ടി നേതാവും നഗരസഭ കൗൺസിലറുമായ എം.സുലൈമാൻ, കൗൺസിലർമാരായ പി.കെ. ഹസനുപ്പ, പി.എസ്.വിപിൻ, മനോജ് ചെങ്ങന്നൂർ, അബ്ദുള്ള, എഫ്.ഐ.ടി.യു ഭാരവാഹി എം കാജാഹുസൈൻ, എസ്.ഡി.ടി.യു ഭാരവാഹി ഖലീലുറഹ്മാൻ,തങ്കച്ചൻ, കെ വേലു, യാക്കത്തലി, സുരേഷ്, കാസിം, ഇഖ്ബാൽ, ഫൈസൽ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.
സുബൈർ അധ്യക്ഷത വഹിച്ചു. സലീം നന്ദിയും പറഞ്ഞു.