ഓടുന്ന കാറിന് വട്ടം വച്ച് പശുക്കൾ; നാട്ടുകാര്‍ കാര്‍ ഉയര്‍ത്തിയപ്പോള്‍ കണ്ടത് പശുക്കിടാവിനെ; വീഡിയോ വൈറല്‍

സാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും തന്‍കുഞ്ഞ് പൊന്‍ കുഞ്ഞെന്ന് വ്യക്തമാക്കുന്ന കാഴ്ച. ഛത്തീസ്ഗഡിലെ റായ്ഗഡിലെ തിരക്കേറിയ റോഡിൽ കൂടി പോകുന്ന ഒരു കാറിന്‍റെ സിസിടിവി ദൃശ്യമായിരുന്നു അത്. കാര്‍ സിസിടിവി കാഴ്ചയില്‍ പതിഞ്ഞതിന് പിന്നാലെ കാറിന് പിന്നാലെ പാഞ്ഞു വരുന്ന മൂന്നാല് പശുക്കളെ കാണാം. അവ കാറിന് സമാന്തരമായി ഓടുകയായിരുന്നു. പെട്ടെന്ന് കാര്‍ നിര്‍ത്തുന്നു. ഈ സമയം ‘മിണ്ടാപ്രാണി’കളായ പശുക്കള്‍ കാറിന് ചുറ്റും വലം വയ്ക്കുന്നതും വീഡിയോയില്‍ കാണാം. 

പശുക്കളുടെ അസാധാരണമായ പ്രവര്‍ത്തി കണ്ട് ആളുകള്‍ ഓടിക്കൂടി. കാറിലെ യാത്രക്കാര്‍ പുറത്തിറങ്ങി. ഈ സമയം മുഴുവനും പശുക്കള്‍ കാറിന് ചുറ്റും കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെ ഓടിക്കൂടിയ ആളുകള്‍ കാറിനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കാറിനെ ഒരുഭാഗത്ത് നിന്നും ഉയര്‍ത്തുമ്പോള്‍ ആളുകള്‍ക്ക് ഇടയിലൂടെ ഒരു പശുക്കിടാവ് പുറത്തേക്ക് ഇറങ്ങുന്നു. ഏതാണ്ട്, 200 മീറ്ററോളം ദൂരം കാറിന്‍റെ അടിയിലായിരുന്നെങ്കിലും പശുക്കിടാവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. 

‘ബീഡി കുമാരിയും ക്യാന്‍സർ കുമാറും’ തമ്മിലുള്ള വിവാഹ ക്ഷണക്കത്ത്; ‘അപകടരമായ വിവാഹ ക്ഷണക്കത്തെ’ന്ന് സോഷ്യൽ മീഡിയ

രണ്ട് ഫോണിൽ നിന്ന് ബുക്ക് ചെയ്ത ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുമായി യൂബർ; ഇതൊക്കെ എന്താണെന്ന് സോഷ്യൽ മീഡിയ

പശുക്കിടാവ് ചികിത്സയിലാണെന്നും സുഖം പ്രപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. ചിലര്‍ കന്നുകാലികളെ പൊതു നിരത്തില്‍ ഉപേക്ഷിക്കുന്നതിന്‍റെ അപകടങ്ങളെ കുറിച്ച് സൂചിപ്പിച്ചു. അവയ്ക്ക് മികച്ച സംരക്ഷണമൊരുക്കണമെന്നും പൊതുനിരത്തില്‍ ഉപേക്ഷിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു. മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും അവരവരുടെ മക്കള്‍ പ്രീയപ്പെട്ടവര്‍ തന്നെ എന്ന് ചിലരെഴുതി. മറ്റ് ചിലര്‍ നാട്ടുകാരുടെ പെട്ടെന്നുള്ള ഇടപെടലിനെ അഭിനന്ദിച്ചു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ യഥാർത്ഥ തെളിവാണെന്നായിരുന്നു മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്. എന്തു കൊണ്ട് സര്‍ക്കാര്‍ തെരുവുകളില്‍ അലഞ്ഞ് തിരിയുന്ന പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്ന് മറ്റ് ചിലര്‍ ചോദിച്ചു. 

പാലം തകരാറിലാണെന്ന് കൌണ്‍സിലർ പറഞ്ഞ് തീരും മുന്നേ ഇടിഞ്ഞ് താഴേക്ക്; വീഡിയോ വൈറല്‍
 

By admin