ജയ്പുര്‍: ഛത്തീസ്ഗഡില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. പഞ്ച് റാം സാര്‍ത്തി(50) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ദുമാര്‍പളി ഗ്രാമത്തിലെ ചക്രധാര്‍ നഗറിലാണ് സംഭവം. ഒരു വീട്ടിലേക്ക് മോഷ്ടിക്കാന്‍ കയറിയ ഇയാളെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാര്‍ത്തി മരിക്കുകയായിരുന്നു.