കുവൈറ്റ്: മാർത്തോമാ പാരിഷിന്റെ ഈ വർഷത്തെ കൺവെൻഷന് സന്ദേശം നൽകുവാനും, ക്രിസ്മസ് പുതുവത്സര ശുശ്രൂഷകൾക്കുമായി ചെന്നൈ ബാംഗ്ലൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് തിരുമേനി ഇന്ന് രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു.
നാളെ വൈകിട്ട് 6.30 ന്ന് ചുര്ച്ച് പാരീഷ് ഹാളിൽ വെച്ച് നടക്കുന്ന ക്രിസ്തുമസ് ആരാധനയിൽ തിരുമേനി മുഖ്യ കാർമികത്യം വഹിക്കും. ഇടവക വികാരി ഡോ . ഫിനോ എം തോമസ് സഹകാർമികത്യവും വഹിക്കുമെന്ന് ചർച്ച് വൃത്തങ്ങൾ അറിയിച്ചു.