തിരുവനന്തപുരം: വയനാട് സി.പി.എമ്മിൽ തലമുറ മാറ്റം. നിലവിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ 36 വയസ് മാത്രം പ്രായമുള്ള കെ.റഫീഖിനെയാണ് ജില്ലാ സെ്രകട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തത്.
ചരിത്രം തിരുത്തിയ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഇ.പി ജയരാജനും പി.കെ ശ്രമതിയുമാണ് പങ്കെടുത്തത്.
എസ്.എഫ്.ഐയിലൂടെയാണ് റഫീഖ് രാഷ്ട്രീയത്തിലെത്തുന്നത്. സ്‌കൂൾ കാലം മുതൽ എസ്.എഫ്.ഐയിൽ രപവർത്തിച്ചിരുന്ന റഫീഖ് സംഘനയുടെ വിവിധ ചുമതലകൾ വഹിച്ചു.
യൂണിറ്റ് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെയുള്ള പദവികൾ വഹിച്ച റഫീഖ് 2006ലാണ് എസ്.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയാവുന്നത്. 2013 വരെയുള്ള കാലയളവിൽ ഇതേ പദവിയിൽ അദ്ദേഹം തുടർന്നു.
എസ്.എഫ്.ഐ കാലത്ത് വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് 36 ദിവസം ജയിൽവാസം അനുഭവിച്ചു. അതേസമയത്താണ് രാഷ്ട്രീയ തർക്കത്തെ തുടർന്ന് എൻ.ഡി.എഫിന്റെ മർദ്ദനമേറ്റത്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ റഫീഖിനെ എൻ.ഡി.എഫുകാർ വീട് കയറി മർദ്ദിക്കുകയായിരുന്നു. പിന്നീട് ഡി.വൈ.എഫ്.ഐയിലെത്തിയ അദ്ദേഹം നിലവിൽ സംഘടനയുടെ ജില്ലാ സെക്രട്ടറിയാണ്.
ഭാര്യ ദിവ്യ വയനാട് കാർഷിക വികസന ബാങ്കിൽ താൽക്കാലിക ജീവനക്കാരിയാണ്. ഇരുവർക്കും ആറ് മാസം പ്രായമുള്ള ഒരാൺകുഞ്ഞുമുണ്ട്.
ജില്ലയിലെ വിവിധ മേഖലകളിൽ റഫീഖിന്റെ സാന്നിധ്യമുണ്ട്. വയനാട് ജില്ലാ ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമാണ്. നിലവിൽ സ്‌പോർട്‌സ് കൗൺസിലിന്റെ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് റഫീഖ്.
മുണ്ടക്കൈ, ചൂരൽമല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ ഏകോപനച്ചുമതലയും റഫീഖിനായിരുന്നു.
ഒരു ടേം കൂടി ബാക്കി നിൽക്കേ അ്രപതീക്ഷിതമായാണ് പി.ഗഗാറിൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടത്. നടപടി സമ്മേളന പ്രതിനിധികളിൽ പോലും അമ്പരപ്പ് സൃഷ്ടിച്ചു.
ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാനുള്ള ചർച്ച തുടങ്ങിയപ്പോഴാണ് റഫീഖിന്റെ പേര് ഉന്നയിക്കപ്പെട്ടത്.
ഇത് യോഗത്തിൽ ചർച്ചയായതോടെ നിലവിലുണ്ടായിരുന്ന കമ്മിറ്റിയിലെ 16 പേരും റഫീഖിന് പിന്തുണ നൽകി.
11 പേരുടെ പിന്തുണയാണ് ഗഗാറിന് ലഭിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞതോടെ ഗഗാറിൻ ഒഴിഞ്ഞു.
തോട്ടം മേഖലയിലടക്കം നല്ല സ്വാധീനമുള്ള ഗഗാറിൻ ട്രേഡ് യൂണിയൻ രംഗത്തും മികവ് തെളിയിച്ചയാളാണ്.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായെന്ന വാർത്തകൾ ഇ.പി ജയരാജനും പി.കെ ശ്രീമതിയും നിഷേധിച്ചു. പിന്നാലെ വാർത്താ സമ്മേളനം നടത്തിയ പി. ഗഗാറിനും ഇക്കാര്യങ്ങൾ നിഷേധിക്കുകയായിരുന്നു.
വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി സ്ഥാനം രാജിവെച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ ഇടതുവോട്ടുകളിലുണ്ടായ വിള്ളൽ ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ വലിയ പരാജയം ചർച്ചയാവുകയും ചെയ്തു.