സാവോപോളോ: ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നു വീണ് 10 പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ചയാണ് വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ ബ്രസീലിയന്‍ പട്ടണത്തില്‍ ദുരന്തമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും കൊല്ലപ്പെടുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബ്രസീലിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
വിമാനം ഒരു വീടിന്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം ഗ്രാമഡോയിലെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു
സ്ഥലത്തുണ്ടായികുന്ന പത്തിലധികം പേരെ പുക ശ്വസിച്ചതുള്‍പ്പെടെയുള്ള പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, രണ്ട് പേരുടെ നില ഗുരുതരമാണ്.
കുടുംബത്തോടൊപ്പം സാവോപോളോയിലേക്ക് പോകുകയായിരുന്ന ബ്രസീലിയന്‍ വ്യവസായിയായ ലൂയിസ് ക്ലോഡിയോ ഗലേസിയാണ് വിമാനം പറത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
61-കാരനായ വ്യവസായി വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് ഗലീസിയുടെ കമ്പനിയായ ഗലീസി & അസോസിയാഡോസ് സ്ഥിരീകരിച്ചു
അദ്ദേഹം ഭാര്യയ്ക്കും അവരുടെ മൂന്ന് പെണ്‍മക്കള്‍ക്കും മറ്റ് നിരവധി കുടുംബാംഗങ്ങള്‍ക്കും മറ്റൊരു കമ്പനി ജീവനക്കാരനുമൊപ്പമാണ് യാത്ര ചെയ്തിരുന്നത്. എല്ലാവരും അപകടത്തില്‍ മരിച്ചു.