ചിറ്റാര്‍: ഐക്യ ക്രൈസ്തവ സംഘടനയുടെ ആഭിമുഖ്യത്തില്‍ ചിറ്റാറില്‍ ഡിസംബര്‍ 29ന് സംയുക്ത ക്രിസ്തുമസ്-പുതുവത്സര ആഘോഷം നടക്കും. ചിറ്റാറിലെ ഇരുപത് ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
വൈകിട്ട് അഞ്ചരയ്ക്ക് ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സംയുക്ത ക്രിസ്തുമസ്-പുതുവത്സര ഐക്യ റാലി നടക്കും. ചെണ്ടമേളം, ശിങ്കാരിമേളം, ബാന്‍ഡ് സെറ്റ്, നിശ്ചല ദൃശ്യങ്ങള്‍, ക്രിസ്മസ് കരോള്‍ സംഘം, മാര്‍ഗംകളി, വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍, ക്രിസ്മസ് പാപ്പാ പരേഡ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ റാലിയുടെ ഭാഗമാകും.
തുടര്‍ന്ന് ചിറ്റാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ അലന്‍-പ്രിയങ്ക നഗറില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാര്‍ത്തോമാ സഭ റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രകന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
യു.സി.എഫ്. പ്രസിഡന്റ് റവ. സി.കെ. കൊച്ചുമോന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യ സന്ദേശം നല്‍കും. അഡ്വ കെ.യു. ജനീഷ് കുമാര്‍ വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീര്‍, ബേസിലെന്‍ റമ്പാന്‍, വൈദിക ശ്രേഷ്ഠര്‍, വിവിധ മത നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
യു.സി.എഫിന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. രാത്രി 9 മുതല്‍ ബീറ്റ്‌സ് ഓഫ് ട്രാവന്‍കൂര്‍ അവതരിപ്പിക്കുന്ന ഗാനമേള. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ തോമസ് എബ്രഹാം കുന്നുംപുറത്ത്, സെക്രട്ടറി ജോര്‍ജ് ജേക്കബ്, ട്രഷറര്‍ ജിന്റോ വാളിപ്ലാക്കല്‍, ജോജി ചിറ്റാര്‍, ജസ്റ്റിന്‍ പീടികയില്‍, മനോജ് കുളത്തുങ്കല്‍ , സോജു എബ്രഹാം, ബിനോയ് നീലിപിലാവ്, സാംകുട്ടി തുണ്ടിയില്‍, റോയ് കുളത്തുങ്കല്‍, ബിനു, വിപിന്‍ പി. ജോണ്‍ എന്നിവര്‍ അറിയിച്ചു.