ചിക്കാഗോ: ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട ജിഗിൾ ബൽസ് പ്രോഗ്രാം കുട്ടികൾക്ക് ഏരെ പുതുമയും ആവേശവും നിറഞ്ഞതായി. ഇടവക ദൈവാലയത്തിൽ നിന്ന് പ്രാർത്ഥനയോടെ ആരംഭിച്ച് ചിക്കാഗോ ലിങ്കൻ സൂ ലൈറ്റ് ഡക്കറേഷൻ ദർശിച്ച് തുടർന്ന് റ്റൗണ് ടൗൺ അലങ്കാരങ്ങൾ കണ്ട് ആശ്വദിച്ച് കുട്ടികൾ ദൈവാലയത്തിൽ തിരിച്ച് എത്തുകയും കുട്ടികൾക്കായി പ്രത്യേക ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു. സാന്റായോടൊപ്പം സ്കോച്ച് ബസ്സിൽ കരോൾ ആലപിച്ച് കൊണ്ടുളള യാത്ര കുട്ടികൾക്ക് ഏറെ ആഹ്ലാദകരമായി.