കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഡിസംബര്‍ 20 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവിപണി. തുടര്‍ന്ന് ഇന്നലെ പവന് പവന് 480 രൂപ വര്‍ദ്ധിച്ച് 56,800 രൂപയിലാണ് വ്യാപാരം നടന്നത്.
ഇന്നും നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഇതേ വിലയില്‍ തന്നെയാണ് വിപണി തുടരുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7100 രൂപയും നല്‍കേണ്ടി വരും
പുതുവര്‍ഷവും ക്രിസ്മസും എല്ലാം അടുത്തിരിക്കെ വിലയിലെ ഏറ്റക്കുറച്ചിലുകളെ നിരീക്ഷിക്കുകയാണ് ആഭരണ പ്രേമികള്‍.
സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.