മൊഹാലി: മൊഹാലിയില്‍ കെട്ടിടം തകര്‍ന്ന് 2 പേര്‍ മരിച്ചു. മൂന്ന് നില കെട്ടിടം തകര്‍ന്നാണ് അപകടം. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള 20 കാരിയായ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്.
നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. സമീപത്തെ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നത്.
തിയോഗ് സ്വദേശിയായ ദൃഷ്ടി വര്‍മയെ ശനിയാഴ്ച അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതായും സോഹാന ഹോസ്പിറ്റലില്‍ എത്തിച്ചതായും ഓഫീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിരാജ് എസ് ടിഡ്കെ പറഞ്ഞു
എന്നാല്‍ ദൃഷ്ടി മരണത്തിന് കീഴടങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഞായറാഴ്ച ഒരു മൃതദേഹം കൂടി അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് കണ്ടെത്തി.
തകര്‍ന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഏഴ് മുതല്‍ എട്ട് പേര്‍ വരെ കുടുങ്ങിക്കിടക്കാമെന്നും അധികൃതര്‍ പറഞ്ഞു.
കെട്ടിട ഉടമകളായ പര്‍വീന്ദര്‍ സിംഗ്, ഗഗന്‍ദീപ് സിംഗ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.