കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 

ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും  രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിൽ നേരിട്ടെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവ്അഡ്വ. ഷോൺ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജിജി ജോസഫ് എന്നിവർക്കൊപ്പമാണ് രാജീവ്‌ ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്.

മുനമ്പത്ത് നടക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണലായുള്ള ഭൂമി കയ്യേറ്റമാണെന്നും ആര് എതിർത്താലും അതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും ഇരട്ടത്താപ്പ് നയമാണ് വഖഫ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്.

 എതിർക്കുന്നത് എൽഡിഎഫോ യുഡിഎഫോ ആരുമാകട്ടെ, വഖഫ് ബില്ല് വരുക തന്നെ ചെയ്യും. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചില പ്രസ്താവനകൾ എൽ.ഡി.എഫും യു ഡി എഫും ഇറക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതു വലതു മുന്നണികൾ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇവിടെ ഇത്തരത്തിലുള്ള ഏത് ശക്തി എതിർത്താലും ഒന്നും സംഭവിക്കില്ല.

മുനമ്പത്തേത് ഭരണഘടന ലംഘനം കൂടിയാണ്. മുനമ്പത്തെ ഭൂമി ആരും കൊണ്ടുപോകില്ലെന്നും ഇവിടെ മാത്രമല്ല രാജ്യത്തെ എല്ലാ  സ്ഥലത്തും നീതി ലഭ്യമാക്കുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഉറപ്പ് നൽകിയതാണ്.

ഇതിൽ രാഷ്ട്രീയമില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.  മുനമ്പത്ത് അനിശ്ചിതകാല നിരാഹാര സമരമിരിക്കുന്നവർ രാജീവ്‌ ചന്ദ്രശേഖരറിന് പ്രശ്നങ്ങൾ വിവരിച്ച് നിവേദനം സമർപ്പിച്ചു. 

മുനമ്പത്തെ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുന്നത് വരെ കൂടെ നിൽക്കുമെന്നും  വഖഫ് നിയമ ദേദഗതി വൈകാതെ വരുമെന്നും സമരക്കാർക്ക് ഉറപ്പുകൊടുത്താണ് രാജീവ് ചന്ദ്രശേഖർ മടങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *