ജർമ്മനി: ജർമ്മനിയിൽ ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവത്തിൽ ഏഴ് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ നിരവധി വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറിയത്. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 200 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ സൗദി അറേബ്യൻ സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രിസ്തുമസ് അടുത്തതോടെ മാർക്കറ്റിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതിനിടയിലേക്ക് അക്രമി കാറോടിച്ച് കയറ്റുകയായിരുന്നു.
ആരാണ് ജർമ്മനിയിൽ കാറോടിച്ച് ആളുകളെ കൊല പ്പെടുത്തിയ വ്യക്തി ?
സൗദി അറേബ്യൻ സ്വദേശിയായ താലിബ് അബ്ദുൽ ജാവേദ് എന്ന മനോരോഗ വിദഗ്ദ്ധനാണ് കുറ്റാരോപിതർ. ജനിച്ചത് ഇസ്‌ലാം മതത്തിലാണെങ്കിലും മതം ഉപേക്ഷി ക്കുകയും പിന്നീട് ഇസ്ലാമിന്റെ ഏറ്റവും വലിയ വിമർശകനായി മാറുകയുമായിരുന്നു.
സൗദി അറേബിയയിൽ രാജ്യദ്രോഹപ്രവർത്തനങ്ങളും മിഡിൽ ഈസ്റ്റിലെ സ്ത്രീകളെ യൂറോപ്പിലേക്ക് കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തിയ കേസിലും പ്രതിയാണ്.
വർഷങ്ങളായി ജർമ്മനിയിൽ താമസിക്കുന്ന ഇയ്യാളെ പ്പറ്റിയുള്ള എല്ലാ മുന്നറിയിപ്പുകളും സൗദി അറേബ്യ, ജർമ്മൻ സർക്കാരിന് നൽകിയിരുന്നു.
ഇയ്യാളുടെ X അക്കൗണ്ടിൽ തീവ്രവാദപ്രചാരണമാണ് നടത്തുന്നതെന്നും സൗദി സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ജർമ്മനിയിലെ തീവ്രനിലപാടുകാരായ “ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പാർട്ടിയുടെ അനുഭാവിയാണ് താലിബ് അബ്ദുൽ ജാവേദ്.
ഒരു കാർ വാടകയ്‌ക്കെടുത്താണ് മാഗ്‌ഡെബർഗ് ക്രിസ്തുമസ്സ് മാർക്കറ്റിൽ സാധനസാമഗ്രികൾ വാങ്ങാനെത്തിയവരുടെ ഇടയിലേക്ക് അതിവേഗതയിൽ കാർ ഇടിച്ചു കയറ്റിയത്.ഒരു കുട്ടിയുൾപ്പെടെ 5 പേർ കൊല്ല പ്പെട്ടു. 60 പേരുടെ പരുക്ക് ഗുരുതരമാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
വളരെ ദാരുണമായ സംഭവമാണ് നടന്നത്. ബുദ്ധിശൂന്യമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം പറഞ്ഞു. ആക്രമണത്തിൽ നിരവധി വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്