ഡല്‍ഹി: ഭാര്യയും സുഹൃത്തും വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലാണ് സംഭവം. 37 കാരനാണ് വിഷം കഴിച്ച് മരിച്ചത്.
ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് മൊബൈല്‍ ഫോണില്‍ മരണകാരണം വിവരിച്ച് ഇയാള്‍ വീഡിയോ പകര്‍ത്തിയതായി പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ റായ് പറഞ്ഞു
നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്റെ ഭാര്യയും മറ്റൊരാളും തന്നെ ഉപദ്രവിച്ചെന്ന് യുവാവ് ആരോപിച്ചു.
താന്‍ വലിയ വിഷമത്തിലാണെന്നും പുരുഷ പ്രതി തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതായും യുവാവ് ആരോപിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
തനിക്ക് നീതി ലഭിക്കണമെന്നും ഭാര്യയും അവളെ ബലാത്സംഗം ചെയ്ത പുരുഷനും ശിക്ഷിക്കപ്പെടണമെന്നും ഇര ആവശ്യപ്പെട്ടു
ഭാര്യയ്ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഭാര്യ തന്നോടൊപ്പം ജീവിക്കാന്‍ വിസമ്മതിച്ചുവെന്നും ഇയാള്‍ പറഞ്ഞു.
വീഡിയോയില്‍ നിന്ന് പുറത്തുവരുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.