തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ ദുരൂഹ മരണത്തില്‍ സംശയങ്ങള്‍ക്ക് ആക്കം കൂട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നും തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ മരണത്തില്‍ ദുരൂഹത ഏറിയിരിക്കുകയാണ്.
വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
അമ്മു സജീവിന്റെ മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളായ മൂന്നു വിദ്യാര്‍ഥിനികളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റമാണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ പ്രതികളായ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം
വിദ്യാര്‍ഥിനികളും അമ്മുവുമായുള്ള തര്‍ക്കവും അതില്‍ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പ്രതികള്‍ക്കെതിരായി.
നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് മരിക്കുന്നത്.