ഡല്‍ഹി: ഈ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനിടെ നടത്തിയ ജാതി സെന്‍സസ്, സാമ്പത്തിക സര്‍വേ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ബറേലി കോടതി നോട്ടീസ് അയച്ചു. ജനുവരി ഏഴിന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജാതി സെന്‍സസ് സംബന്ധിച്ച് തെരഞ്ഞെടുപ്പു വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന രാജ്യത്ത് ആഭ്യന്തര യുദ്ധം തുടങ്ങാനുള്ള ശ്രമം പോലെയാണെന്ന് ഞങ്ങള്‍ക്ക് തോന്നിയെന്ന് ആരോപിച്ച് പങ്കജ് പതക് ആണ് ഹര്‍ജി നല്‍കിയത്.
നോട്ടീസിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഉദിത് രാജ് ഇത് ഒരു പാഴ് നോട്ടീസാണെന്നും ജഡ്ജിമാരെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ ഒന്നും ചര്‍ച്ച ചെയ്യാനില്ല. ഇത് പാഴ് നോട്ടീസാണ്. ജഡ്ജിമാരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണം. അദ്ദേഹം പറഞ്ഞു.