കോട്ടയം: കോട്ടയം എംസി റോഡില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിച്ച് വീട്ടമ്മ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ 54 വയസ്സുള്ള അനീഷ ആണ് മരിച്ചത്.
മാവിളങ് ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. അനീഷയുടെ മരുമകന് നൗഷാദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശികള്‍ തൃശൂരിലാക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്.