കൊല്ലം: പുത്തന്‍തുരുത്തില്‍ മകനോടൊപ്പം കുടിവെള്ളം ശേഖരിക്കാന്‍ വള്ളത്തില്‍ പോകവെ വള്ളം മറിഞ്ഞ് യുവതി മരിച്ചു. പുത്തന്‍തുരുത്ത് സ്വദേശിനി സന്ധ്യയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സന്ധ്യയും മകനും മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് പോയത്. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
മറ്റ് മത്സ്യത്തൊഴിലാളികള്‍ വള്ളത്തിന്റെ അടിയില്‍ നിന്ന് സന്ധ്യയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍.