കോയമ്പത്തൂര്‍: അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി കിണത്തുകടവ് ബ്ലോക്കിലെ വടപുദൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കി.
ഈ പരിപാടിയില്‍ നാടന്‍ വിത്ത്, ഹൈബ്രിഡ് വെറൈറ്റികള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റിയും അതോടൊപ്പം തന്നെ കാര്‍ഷിക പദ്ധതികളെ പറ്റിയും, പ്രോട്രേ, മള്‍ച്ചിങ് ഷീറ്റ് എന്നിവയുടെ ഉപയോഗങ്ങളെ പറ്റിയും ബോധവല്‍ക്കരണം നടത്തി.
കോളേജ് ഡീന്‍ ഡോ. സുധീഷ് മണാലില്‍, അധ്യാപകരായ ഡോ. ശിവരാജ് പി, ഡോ. ഇ. സത്യപ്രിയ, ഡോ. എം. ഇനിയകുമാര്‍, ഡോ. കെ. മനോന്മണി, ഡോ. പ്രാണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.